സൗദിയിലെ ചരക്ക് നീക്ക മേഖലയിൽ ട്രാൻസ്പോർട്ട് മന്ത്രാലയം ഏർപ്പെടുത്തിയ ഡിജിറ്റൽ ഡോക്യുമെന്റ് സംവിധാനം പാബല്യത്തിലായി

  1. Home
  2. Global Malayali

സൗദിയിലെ ചരക്ക് നീക്ക മേഖലയിൽ ട്രാൻസ്പോർട്ട് മന്ത്രാലയം ഏർപ്പെടുത്തിയ ഡിജിറ്റൽ ഡോക്യുമെന്റ് സംവിധാനം പാബല്യത്തിലായി

saudi


സൗദിയിൽ ചരക്ക് ഗതാഗത വാഹനങ്ങൾക്ക് ട്രാൻസ്പോർട്ട് മന്ത്രാലയം ഏർപ്പെടുത്തിയ ഇലക്ട്രോണിക് ഡോക്യുമെന്റ് സംവിധാനം പ്രാബല്യത്തിലായി. ചരക്ക് വാഹനം, അവ വഹിക്കുന്ന ഉൽപന്നങ്ങൾ, ഉൽപന്നത്തിന്റെ വിതരണ സ്വീകരണ സോഴ്സുകൾ എന്നിവ വ്യക്തമാക്കുന്നതാണ് ഡോക്യൂമെന്റ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈൻ വഴി പരിശോധിക്കുന്നതിന് സൗകര്യമുണ്ട്.

മാസങ്ങൾക്ക് മുമ്പ് സൗദി ഗതാഗത മന്ത്രാലയം ചരക്ക് നീക്ക മേഖലയിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ഡോക്യുമെന്റ് സംവിധാനം് രാജ്യത്ത് പ്രാബല്യത്തിലായി. രാജ്യത്തെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഏർപ്പെടുത്തിയത്.. ട്രാൻസ്പോർട്ടിംഗിന് ഉപയോഗിക്കുന്ന വാഹനം, വഹിക്കുന്ന ചരക്കുകളുടെ വിവരങ്ങൾ, ഉൽപന്നത്തിന്റെ വിതരണ സ്വീകർത്താക്കൾ എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ ഡോക്യുമെന്റ് തയ്യാറാക്കുക.

നിയമം പ്രാബല്യത്തിൽ വന്നതോടെ ചരക്ക് നീക്കത്തിന്റെ മുഴുവൻ വിവരങ്ങളും ഓൺലൈൻ വഴി പരിശോധിക്കാൻ സാധിക്കും. പ്രാധാനമായും പെട്രോളിയം ഉൽപന്നങ്ങൾ, അപകടസാധ്യത നിറഞ്ഞ മറ്റു ഉൽപന്നങ്ങൾ, കാറുകൾ എന്നിവയുടെ ട്രാൻസ്പോർട്ടിംഗുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിൽ ഡോക്യുമെന്റ് നിർബന്ധമാക്കിയിരിക്കുന്നത്.