കുട്ടികളെ വെള്ളത്തിലോ വെള്ളത്തിനരികിലോ ഒറ്റയ്ക്ക് വിടരുത്; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

  1. Home
  2. Global Malayali

കുട്ടികളെ വെള്ളത്തിലോ വെള്ളത്തിനരികിലോ ഒറ്റയ്ക്ക് വിടരുത്; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

swimming


 

വേനലവധി കാലത്ത് കുട്ടികളുമായി നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും എത്തുന്ന രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെ വെള്ളത്തിനരികിലോ വെള്ളത്തിലോ ഒറ്റയ്ക്ക് വിടരുതെന്നും ചെറിയൊരു അശ്രദ്ധ പോലും വൻ അപകടത്തിലേക്കു നയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.കുട്ടികൾക്ക് വെള്ളത്തിൽ അപകടം സംഭവിക്കുന്നത് പലപ്പോഴും നിശബ്ദമായിട്ടാണെന്നും സമീപത്തുള്ളവർക്ക് പോലും തിരിച്ചറിയാൻ കഴിയാതെ പോകാമെന്നും ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു. ലൈഫ് ഗാർഡുകളെയോ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന ഉപകരണങ്ങളെയോ മാത്രം ആശ്രയിക്കരുത്. മുതിർന്ന ഒരാൾ എപ്പോഴും അടുത്തുണ്ടാകണം. സുരക്ഷിതമായ നീന്തൽ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ നിർദേശങ്ങളും പാലിക്കണം.