ശമ്പളം വൈകരുത്; മുന്നറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

  1. Home
  2. Global Malayali

ശമ്പളം വൈകരുത്; മുന്നറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

s


വേതന സംരക്ഷണ സംവിധാനത്തിൽ (ഡബ്ല്യു.പി.എസ്) വീഴ്ച വരുത്തരുതെന്ന് കമ്പനികളെ ഓർമിപ്പിച്ച് തൊഴിൽ മന്ത്രാലയം. സാമ്പത്തിക പിഴകൾ ഒഴിവാക്കാൻ തൊഴിലുടമകൾ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൈമാറേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ 29ന് മന്ത്രാലയം പുറപ്പെടുവിച്ച പ്രഖ്യാപനത്തെ പരാമർശിച്ചുകൊണ്ടാണ് പുതിയ നിർദ്ദേശം. 2025 നവംബറിലെ വേതനം മുതൽ സ്ഥാപനങ്ങൾ അവയുടെ മൊത്തം തൊഴിലാളികളിൽ കുറഞ്ഞത് 90 ശതമാനത്തിന്റേയും വേതനം വേതന സംരക്ഷണ സംവിധാനം വഴി കൈമാറേണ്ടതുണ്ട്.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേതന പേയ്‌മെന്റുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും ഈ സംവിധാനം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ശിക്ഷകളും നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കാൻ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ നിശ്ചിത ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.