ഇനി കാത്തിരിക്കേണ്ട, ജനുവരി മുതൽ പ്രവാസികൾക്ക് സൗദിയിൽ വസ്തു സ്വന്തമാക്കാം

  1. Home
  2. Global Malayali

ഇനി കാത്തിരിക്കേണ്ട, ജനുവരി മുതൽ പ്രവാസികൾക്ക് സൗദിയിൽ വസ്തു സ്വന്തമാക്കാം

d


വിദേശികൾക്ക് സൗദി അറേബ്യയിൽ വസ്തു സ്വന്തമാക്കാൻ അനുവദിക്കുന്ന പുതിയ നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരും. മക്ക, മദീന, റിയാദ്, ജിദ്ദ എന്നീ 4 നഗരപരിധികൾ ഒഴികെ പ്രത്യേകം നിർണയിച്ച പ്രദേശങ്ങളിൽ സ്വന്തം ഉടമസ്ഥതയിൽ കെട്ടിടങ്ങളോ ഫ്‌ലാറ്റോ വാങ്ങാനാണ് അനുമതി. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിയുടെ (സൗദിയുടെ വിഷൻ 2030) ഭാഗമായി വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.

സൗദിയുടെ ഇഖാമയോ പ്രീമിയം റസിഡൻസിയോ ഉള്ള വിദേശികൾക്ക് മക്കയിലും മദീനയിലും ഒഴികെ നിർദിഷ്ട മേഖലകൾക്ക് പുറത്ത് റസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കാം. എന്നാൽ മക്ക, മദീന പ്രദേശങ്ങളിൽ മുസ്ലിംകൾക്കു മാത്രമേ ഉടമസ്ഥാവകാശം അനുവദിക്കൂ. വസ്തു മൂല്യത്തിന്റെ 5% വരെ ഫീസ് ഈടാക്കും. വ്യാജ വിവരങ്ങൾ നൽകി സ്വത്ത് വാങ്ങുന്നത് പോലുള്ള നിയമലംഘനങ്ങൾക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും.

കഴിഞ്ഞ ജൂലൈയിലാണ് വിദേശകൾക്ക് ഉടമസ്ഥാവകാശം നൽകുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. വിദേശികൾ വാങ്ങുന്ന എല്ലാ സ്വത്തുക്കളും നിയമസാധുതയ്ക്കായി ദേശീയ റിയൽ എസ്റ്റേറ്റ് റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്തിരിക്കണം