ഡ്രോണുകൾക്ക് ആകാശത്ത് പറക്കാൻ ഇനി അനുമതി വേണം; പുതിയ നിയമം പുറപ്പെടുവിച്ച് ഷാർജ

  1. Home
  2. Global Malayali

ഡ്രോണുകൾക്ക് ആകാശത്ത് പറക്കാൻ ഇനി അനുമതി വേണം; പുതിയ നിയമം പുറപ്പെടുവിച്ച് ഷാർജ

DRONE


 

ഷാർജയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കർശന നിയന്ത്രണങ്ങളുമായി ഷാർജ ഭരണാധികാരിയും യുഎഇ ഉന്നതാധികാര സമിതി അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ നിയമം പുറപ്പെടുവിച്ചു. ഡ്രോൺ നിർമാണം, വിൽപന, ഉടമസ്ഥാവകാശം, പറത്തൽ എന്നിവയെല്ലാം ഇനി നിയമത്തിന്റെ പരിധിയിൽ വരും. പുതിയ നിയമം കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിലായി. വിനോദ, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഡ്രോണുകൾ ഉൾപ്പെടെ എല്ലാത്തരം ഡ്രോണുകൾക്കും നിയമം ബാധകമാണ്. ഫ്രീ സോണുകൾക്കും നിയമം ബാധകമാണ്.