നാഷനൽ ടാക്സിയെ ഏറ്റെടുത്ത് ഡിടിസി; നിരത്തിൽ ഇനി 14,000 ടാക്സികൾ

  1. Home
  2. Global Malayali

നാഷനൽ ടാക്സിയെ ഏറ്റെടുത്ത് ഡിടിസി; നിരത്തിൽ ഇനി 14,000 ടാക്സികൾ

s


ഇനി ദുബായിൽ ടാക്സി വിളിക്കുമ്പോൾ വരുന്നത് ദുബായ് ടാക്സി കമ്പനിയുടെ (ഡിടിസി) വാഹനമാകും. പ്രമുഖ സ്വകാര്യ ഓപ്പറേറ്ററായ നാഷനൽ ടാക്സിയെ 145 കോടി ദിർഹത്തിന് ഡിടിസി ഏറ്റെടുത്തു. 2,700ഓളം നാഷനൽ ടാക്സി വാഹനങ്ങൾ കൂടി ഡിടിസി കുടുംബത്തിന്റെ ഭാഗമാകുന്നതോടെ ദുബായിലെയും അബുദാബിയിലെയും നിരത്തുകളിൽ ഇവരുടെ സാന്നിധ്യം ഇരട്ടിയാകും. ബ്രാൻഡ് പേര് നിലനിർത്തിക്കൊണ്ടാണു കൂടുമാറ്റം.യുഎഇയുടെ ഗതാഗത മേഖലയിൽ വമ്പൻ അഴിച്ചുപണി ലക്ഷ്യമിട്ടാണ് ഏറ്റെടുക്കൽ. ദുബായ് ടാക്സി വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനൊപ്പം അബുദാബിയിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കും. നിലവിൽ ദുബായ് വിപണിയുടെ 47% കയ്യടക്കിയ ഡിടിസി, ഈ ഏറ്റെടുക്കലിലൂടെ വിഹിതം 59 ശതമാനമാക്കും. നാഷനൽ ടാക്സി കൂടി ചേരുന്നതോടെ ഡിടിസിയുടെ ആകെ വാഹനങ്ങളുടെ എണ്ണം 14,000 കടക്കും. നടപ്പുവർഷം മൂന്നാം പാദത്തോടെ ലയന നടപടികൾ പൂർത്തിയാകും.