ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 2026 തീയതികൾ പ്രഖ്യാപിച്ചു; ഒക്ടോബർ 31 മുതൽ തുടക്കം
ദുബായിലെ ഏറ്റവും വലിയ കായിക സാമൂഹിക പങ്കാളിത്ത മാമാങ്കമായ 'ദുബായ് ഫിറ്റ്‌നസ് ചലഞ്ച്' 2026-ൻ്റെ തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 29 വരെ 30 ദിവസങ്ങളിലായാണ് ഇത്തവണത്തെ ഫിറ്റ്‌നസ് ചലഞ്ച് നടക്കുകയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 30 ദിവസത്തേക്ക് ദിവസവും കുറഞ്ഞത് 30 മിനിറ്റ് വീതം ഏതെങ്കിലും കായിക പരിശീലനങ്ങളിൽ ഏർപ്പെടാൻ നഗരത്തിലെ സ്വദേശികളെയും വിദേശികളായ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. ദുബായിയെ ലോകത്തിലെ ഏറ്റവും ആരോഗ്യപൂർണ്ണവും സജീവവുമായ നഗരങ്ങളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ വാർഷിക പരിപാടിയിൽ, സൗജന്യ ഫിറ്റ്‌നസ് വില്ലേജുകളും വർക്കൗട്ട് സെഷനുകളും പ്രശസ്തമായ ദുബായ് റൺ, ദുബായ് റൈഡ് ഉൾപ്പെടെയുള്ള വൻകിട കായിക പരിപാടികളും അരങ്ങേറും.
