കയറ്റുമതിയിലും പുനർകയറ്റുമതിയിലും ദുബായിക്ക് വമ്പൻ നേട്ടം

  1. Home
  2. Global Malayali

കയറ്റുമതിയിലും പുനർകയറ്റുമതിയിലും ദുബായിക്ക് വമ്പൻ നേട്ടം

uae


കയറ്റുമതിയിലും പുനർകയറ്റുമതിയിലും കുതിപ്പ് തുടർന്ന് ദുബായ്. 2025ലെ കണക്കു പ്രകാരം ചേംബർ അംഗ സ്ഥാപനങ്ങളുടെ കയറ്റുമതിയും പുനർകയറ്റുമതിയും 35,650 കോടി ദിർഹം കടന്നു. 2024നെക്കാൾ (30,960 കോടി) 15.1 ശതമാനം വർധന. ജിസിസി രാജ്യങ്ങളിലേക്കാണ് കൂടുതൽ കയറ്റുമതി നടത്തിയത്.മധ്യപൂർവദേശ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളുമാ ണ്തൊട്ടുപിന്നിൽ.2025ൽ ദുബായ് ചേംബറിൽ അംഗത്വമെടുത്ത പുതിയ കമ്പനികളുടെ എണ്ണം 72,000 ആണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധനയുണ്ട്. ഇതോടെ ചേംബറിലെ സജീവ അംഗങ്ങളുടെ എണ്ണം ഇപ്പോൾ 2.92 ലക്ഷം കവിഞ്ഞു.

ദുബായ് സാമ്പത്തിക അജൻഡയായ ഡി33-യുടെ ലക്ഷ്യങ്ങൾ നേടുന്നതിനും ദുബായിയെ ലോകത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി നിലനിർത്തുന്നതിനും ഈ നേട്ടം വലിയ പങ്കുവഹിക്കുന്നു.ദുബായുടെ ബിസിനസ് മേഖലയിലുള്ള ആഗോള വിശ്വാസവും രാജ്യാന്തര വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിൽ ദുബായ് ചേംബർ നടത്തുന്ന ശ്രമങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.