യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ദുബായ് മെട്രോയിലെ 262 എസ്‌കലേറ്ററുകൾ നവീകരിച്ചു

  1. Home
  2. Global Malayali

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ദുബായ് മെട്രോയിലെ 262 എസ്‌കലേറ്ററുകൾ നവീകരിച്ചു

Kochi metro


 

ദുബായ് മെട്രോ ശൃംഖലയിലുടനീളമുള്ള യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി വൻതോതിലുള്ള എസ്‌കലേറ്റർ നവീകരണ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). മെട്രോ സർവീസുകളുടെ മേൽനോട്ടം വഹിക്കുന്ന കോലിസ് എംഎച്ച്ഐയുമായി (Keolis MHI) പങ്കാളികളായാണ് ആർടിഎ ഈ വിപുലമായ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 262 എസ്‌കലേറ്ററുകൾ പൂർണ്ണമായും നവീകരിച്ചു കഴിഞ്ഞു.

ദുബായ് മെട്രോ സ്റ്റേഷനുകളിലുള്ള ആകെ എസ്‌കലേറ്ററുകളുടെ 63 ശതമാനത്തോളമാണിത്. മെട്രോ യാത്രക്കാർക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം നൽകുന്നതിനൊപ്പം, പ്രധാന യന്ത്രസാമഗ്രികളുടെ ആയുസ്സ് വർദ്ധിപ്പിക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരവും സ്മാർട്ടുമായ ഗതാഗത സംവിധാനങ്ങളിൽ ആഗോളതലത്തിൽ ദുബായുടെ മുൻനിര സ്ഥാനം നിലനിർത്താനുള്ള ആർടിഎയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിത്.

വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എസ്‌കലേറ്ററുകളിലെ ഹാൻഡ്‌റെയിൽ ബെൽറ്റുകൾ, ഡ്രൈവ് സിസ്റ്റങ്ങൾ, മോട്ടോർ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ മാറ്റുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തു.