ദുബായ് മേറ്റ്സ് ഇന്റർ ലീഗ് സീസൺ–6: അബ്രാർ അവെഞ്ചേഴ്സിന് കിരീടം

  1. Home
  2. Global Malayali

ദുബായ് മേറ്റ്സ് ഇന്റർ ലീഗ് സീസൺ–6: അബ്രാർ അവെഞ്ചേഴ്സിന് കിരീടം

DXB


ദുബായ് മേറ്റ്സ് സംഘടിപ്പിച്ച ഇന്റർ ലീഗ് സീസൺ–6 ഫുട്ബോൾ ടൂർണമെന്റിൽ അബ്രാർ അവെഞ്ചേഴ്സ് ജേതാക്കളായി. അൽ അസ്‌റ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പാൻഗൾഫ് പാന്തേഴ്സിനെ പരാജയപ്പെടുത്തിയാണ് അബ്രാർ അവെഞ്ചേഴ്സ് കിരീടം ചൂടിയത്. സിയാന ഗോൾഡൻ ഈഗിൾ, അൽ അജ്മി ടൈറ്റൻസ്, ഫിയോർ ഡി കാസ റോയൽസ് എന്നീ ടീമുകളും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

കഴിഞ്ഞ 15 വർഷമായി പ്രവാസികൾക്കിടയിൽ കായിക സൗഹൃദത്തിന്റെ മാതൃകയായി പ്രവർത്തിക്കുന്ന ദുബായ് മേറ്റ്സ് സംഘടിപ്പിച്ച മത്സരങ്ങൾ കാണാൻ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കായിക പ്രേമികളാണ് എത്തിയത്. റേഡിയന്റ് ലൂബ്രിക്കന്റ്സ് പ്രതിനിധി ഷഫീക്ക് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. ക്ലബ്ബ് ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സമാപന ചടങ്ങിൽ പങ്കെടുത്തു.

അടുത്ത വർഷം ജനുവരിയിൽ 16 ടീമുകളെ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ രീതിയിൽ സീസൺ–7 സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. മികച്ച സംഘാടനം കൊണ്ടും കായിക മികവ് കൊണ്ടും ഈ സീസൺ ഏറെ ശ്രദ്ധേയമായി.