മനുഷ്യക്കടത്ത് തടയുന്നതിനായി എഐ പ്രയോജനപ്പെടുത്തി ദുബായ് പൊലീസ്

  1. Home
  2. Global Malayali

മനുഷ്യക്കടത്ത് തടയുന്നതിനായി എഐ പ്രയോജനപ്പെടുത്തി ദുബായ് പൊലീസ്

dubai police


 

സാങ്കേതികവിദ്യയും നിർമിതബുദ്ധിയും (എഐ) പ്രയോജനപ്പെടുത്തി കുറ്റവാളികൾ നടത്തുന്ന മനുഷ്യക്കടത്ത് തടയുന്നതിനായി ഒൻപത് ഗൾഫ്-അറബ് രാജ്യങ്ങളിൽ നിന്നുള്ള 61 വിദഗ്ധരെ പങ്കെടുപ്പിച്ച് ദുബായ് പൊലീസിന്റെ പരിശീലന പരിപാടി. ദുബായ് പൊലീസ്, മനുഷ്യക്കടത്തിനെതിരെയുള്ള ദേശീയ കമ്മിറ്റി (എൻസിസിഎച്ച്‌ടി), ദുബായ് ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, യുഎൻ ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം എന്നിവ സംയുക്തമായാണ് 12-ാമത് ഹ്യൂമൻ ട്രാഫിക്കിങ് സ്പെഷലിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കുറ്റവാളികൾ തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാനും ഇരകളെ ചൂഷണം ചെയ്യാനും ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതികവിദ്യയും ദുരുപയോഗം ചെയ്യുന്നതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറിയും എൻസിസിഎച്ച്‌ടി വൈസ് ചെയർമാനുമായ ജഡ്ജ് അബ്ദുൽറഹ്മാൻ മുറാദ് അൽ ബലൂഷി പറഞ്ഞു. സാമ്പത്തിക സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, ഡാറ്റാ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പുതിയ വെല്ലുവിളികളെ അതിജീവിക്കാനും ഇരകൾക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകാനും ഈ പരിശീലനം സഹായിക്കുമെന്ന് ദുബായ് പൊലീസ് എക്‌സലൻസ് ആൻഡ് പയനിയറിങ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് ബിൻ ആബിദ് വ്യക്തമാക്കി.