പ്രമുഖ ചൈനീസ് കമ്പനികളുമായി തന്ത്രപരമായ പങ്കാളിത്തം വിപുലീകരിച്ച് ദുബായ് ആർടിഎ

  1. Home
  2. Global Malayali

പ്രമുഖ ചൈനീസ് കമ്പനികളുമായി തന്ത്രപരമായ പങ്കാളിത്തം വിപുലീകരിച്ച് ദുബായ് ആർടിഎ

rta


 

നിർമിതബുദ്ധി (എഐ), ഡിജിറ്റൽ പരിവർത്തനം, നൂതന ഗതാഗത സംവിധാനങ്ങൾ എന്നിവയിൽ ചൈനയുടെ ആധുനിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ചൈനീസ് കമ്പനികളുമായി തന്ത്രപരമായ പങ്കാളിത്തം വിപുലീകരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ചൈന സന്ദർശിച്ചതിനെ തുടർന്നാണ് പ്രമുഖ കമ്പനികളായ ഹുവാവേ (Huawei), കാസ്കോ സിഗ്നൽ എന്നിവയുമായി രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. ഷാങ്ഹായിലെ ദുബായ് ഇന്റർനാഷനൽ ചേംബർ പ്രതിനിധി ഓഫിസിന്റെ സഹകരണത്തോടെയായിരുന്നു സന്ദർശനം.ദുബായിയുടെ അതിവേഗത്തിലുള്ള നഗര-സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി ഗതാഗത സംവിധാനങ്ങളെ സജ്ജമാക്കാനും, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് മത്തർ അൽ തായർ പറഞ്ഞു.