ദുബായ് ടൂറിസം മേഖലയിൽ വീണ്ടും ഉണർവ്
ആഗോള പ്രതിസന്ധികളും വെല്ലുവിളികളും വികസനത്തിനുള്ള അവസരങ്ങളാക്കി മാറ്റാൻ ദുബായ് സജ്ജമാണെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിലയിരുത്തുകയായിരുന്നു അദ്ദേഹം. യുദ്ധസമാന സാഹചര്യങ്ങൾക്കു ശേഷം ദുബായിലെ ടൂറിസം, നിക്ഷേപ മേഖലകൾ ശക്തമായി തിരിച്ചുവരുന്ന പശ്ചാത്തലത്തിലാണു പ്രതികരണം.ദുബായ്∙ ആഗോള പ്രതിസന്ധികളും വെല്ലുവിളികളും വികസനത്തിനുള്ള അവസരങ്ങളാക്കി മാറ്റാൻ ദുബായ് സജ്ജമാണെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിലയിരുത്തുകയായിരുന്നു അദ്ദേഹം. യുദ്ധസമാന സാഹചര്യങ്ങൾക്കു ശേഷം ദുബായിലെ ടൂറിസം, നിക്ഷേപ മേഖലകൾ ശക്തമായി തിരിച്ചുവരുന്ന പശ്ചാത്തലത്തിലാണു പ്രതികരണം.
