യുഎഇയിൽ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

  1. Home
  2. Global Malayali

യുഎഇയിൽ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

eid ul fitr


ഈ വർഷത്തെ ഈദുൽ ഫിത്ർ നമസ്കാരത്തിനുള്ള സമയക്രമം യുഎഇയിലെ ഏഴ് എമിറേറ്റുകളിലും പ്രഖ്യാപിച്ചു. പെരുന്നാൾ ദിവസത്തെ പുലർച്ചെയാണ് നമസ്കാരം നടക്കുക. രാജ്യത്തുടനീളം അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും ഇത്തവണ പെരുന്നാൾ നമസ്കാരം. മുൻവർഷങ്ങളിലെ പോലെ തുറസായ ഈദ് ഗാഹുകളോ പ്രത്യേക ഗ്രൗണ്ടുകളോ ഉണ്ടായിരിക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെന്റ്സ് അറിയിച്ചു.വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയത്. ചന്ദ്രദർശന സമിതിയുടെ തീരുമാനപ്രകാരം വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ഇതിനായുള്ള സമിതി ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം യോഗം ചേരും.

∙ വിവിധ എമിറേറ്റുകളിലെ നമസ്കാര സമയം
ഫുജൈറ- രാവിലെ 6:10
ഉമ്മുൽ ഖുവൈൻ, റാസൽഖൈമ- 6:12
ഷാർജ, അജ്മാൻ- 6:16
ദുബായ്-6:18
അബുദാബി-6:20
റമസാനിലെ പുണ്യകർമങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ, സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.