ഇസ്രയേൽ മന്ത്രിമാരുടെ പ്രസ്താവനകളെ അപലപിച്ച് യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ
ഗാസയിൽനിന്ന് പലസ്തീൻ ജനതയെ ഒഴിപ്പിക്കാനുള്ള ഇസ്രയേൽ മന്ത്രിമാരുടെ പ്രസ്താവനകളെ അപലപിച്ച് യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ. യുഎഇ, സൗദി, ഖത്തർ, ജോർദാൻ, ഈജിപ്ത്,പാക്കിസ്ഥാൻ, തുർക്കി, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലാണ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയത്.ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് സംയുക്ത പ്രതിഷേധം.
