എൽ നിനോ പ്രതിഭാസം: യുഎഇയിൽ വരും മാസങ്ങളിൽ താപനില കൂടും

  1. Home
  2. Global Malayali

എൽ നിനോ പ്രതിഭാസം: യുഎഇയിൽ വരും മാസങ്ങളിൽ താപനില കൂടും

Summer Solstice


 

പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്താൽ യുഎഇയിൽ വരും മാസങ്ങളിൽ സാധാരണയിൽ കൂടുതൽ താപനിലയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) റിപ്പോർട്ട് 2027 ഫെബ്രുവരി വരെ എൽ നിനോ ശക്തമായി തുടരുമെന്നും ഇതിന്റെ ആഘാതം 2027 ഏപ്രിൽ വരെ യുഎഇയിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ എൽ നിനോ തുടരാൻ 99 ശതമാനം സാധ്യതയുണ്ട്. ശൈത്യകാലത്ത് സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാനും മഴക്കാലം നേരത്തെ ആരംഭിക്കാനും ഇടയുണ്ട്.

അതേസമയം, ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. ഉൾനാടൻ മേഖലകളിൽ 42 മുതൽ 46 ഡിഗ്രി വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 44 ഡിഗ്രി വരെയും താപനില ഉയരും. പർവത മേഖലകളിൽ താപനില 30 മുതൽ 36 ഡിഗ്രി വരെയായിരിക്കും.

പൂർവ, ദക്ഷിണ മേഖലകളിൽ ഉച്ചയോടെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പകൽ സമയത്ത് ശക്തമായ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയർന്നേക്കാം. തീരദേശ, പർവത മേഖലകളിൽ ഈർപ്പം (ആർദ്രത) 85 ശതമാനം വരെ ഉയർന്നേക്കും. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.