ദുബായ് വിമാനത്താവളത്തിൽ യാത്രാരേഖ കൈവശമില്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കാം

  1. Home
  2. Global Malayali

ദുബായ് വിമാനത്താവളത്തിൽ യാത്രാരേഖ കൈവശമില്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കാം

s


ദുബായിലേക്കു വരുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ പാസ്‌പോർട്ടോ മറ്റു രേഖകളോ കാണിക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന ബയോമെട്രിക് (റെഡ് കാർപെറ്റ്) സംവിധാനം മാസാവസാനത്തോടെ എല്ലാ യാത്രക്കാർക്കുമായി വിപുലപ്പെടുത്തുന്നു. ടെർമിനൽ-3ൽ എത്തുന്ന യാത്രക്കാർക്കാണ് ഇതു ലഭ്യമാകുക. ദുബായ് വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും നൂതന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

∙ ബയോമെട്രിക് റജിസ്ട്രേഷൻ
എമിറേറ്റ്സ് ആപ്പ് വഴിയോ എയർപോർട്ടിലെ കിയോസ്കുകൾ വഴിയോ ഒരിക്കൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഈ സേവനം ലഭിക്കും. ആദ്യമായി സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ എഐ ക്യാമറകൾ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്വയം ശേഖരിച്ച് ഭാവിയിലേക്കായി സൂക്ഷിക്കും. റജിസ്റ്റർ ചെയ്യാൻ യഥാർഥ പാസ്‌പോർട്ടോ എമിറേറ്റ്‌സ് ഐഡിയോ ഉണ്ടായിരിക്കണം. ഒരിക്കൽ റജിസ്റ്റർ ചെയ്താൽ പിന്നീട് പാസ്‌പോർട്ടോ ബോർഡിങ് പാസോ കാണിക്കാതെ സ്മാർട്ട് കോറിഡോറിലൂടെ കടന്നുപോകാം.