മാർച്ച് 5, 6 തീയതികളിൽ എമിറേറ്റ്സ് 100-ലധികം വിമാനങ്ങൾ സർവീസ് നടത്തും

  1. Home
  2. Global Malayali

മാർച്ച് 5, 6 തീയതികളിൽ എമിറേറ്റ്സ് 100-ലധികം വിമാനങ്ങൾ സർവീസ് നടത്തും

emirates


പാസഞ്ചർ വിമാനങ്ങളുടെ സുരക്ഷിതമായ നടത്തിപ്പിനായി പ്രാദേശിക വ്യോമാതിർത്തി ഭാഗികമായി വീണ്ടും തുറന്നതിനെ തുടർന്നാണിത്. ''മാർച്ച് 5, 6 തീയതികളിൽ 100-ലധികം വിമാനങ്ങൾ ദുബായിൽ നിന്ന് പുറപ്പെട്ട് മടങ്ങും. അന്തിമ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ആളുകളെയും, പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങളെയും ഈ വിമാനങ്ങൾ വഹിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു.
എയർസ്പേസ് ലഭ്യതയ്ക്ക് അനുസരിച്ചും, ഓപ്പറേഷനൽ ആവശ്യകത നിറവേറ്റുന്നതിനും വിധേയമായി ഷെഡ്യൂൾ ക്രമേണ പുനഃസ്ഥാപിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാണ് എപ്പോഴും മുൻ‌ഗണന എന്നും വക്താവ് പറഞ്ഞു.