കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുമെന്നു ഇത്തിഹാദ് എയർവേയ്സ്

  1. Home
  2. Global Malayali

കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുമെന്നു ഇത്തിഹാദ് എയർവേയ്സ്

ETIHAD


ഇത്തിഹാദ് എയർവേയ്സ് കൂടുതൽ വലിയ വിമാനങ്ങൾ (വൈഡ്ബോഡി) വാങ്ങുമെന്നു സിഇഒ അന്റനോൾഡോ നെവീസ്. മുൻ വർഷത്തെ അപേക്ഷിച്ചു വിമാന സർവീസുകളുടെ എണ്ണത്തിൽ 8 ശതമാനം വർധനയാണ് ഇത്തിഹാദ് ഈ വർഷം നടപ്പാക്കുന്നത്. പത്തിലധികം വിമാനങ്ങൾ വാങ്ങുമെന്നു സൂചിപ്പിച്ചെങ്കിലും കൃത്യമായ എണ്ണം വെളിപ്പെടുത്തിയില്ല.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു റദ്ദാക്കിയ സർവീസുകൾ ഇത്തിഹാദ് പുനസ്ഥാപിച്ചു തുടങ്ങി. ഫ്ലൈറ്റുകൾ റദ്ദാക്കിക്കൊണ്ടുള്ള ചെലവു ചുരുക്കൽ ഇത്തിഹാദ് ആലോചിക്കുന്നില്ല. ഒഴിഞ്ഞ വിമാനങ്ങളാണ്, ഏറ്റവും വലിയ ചെലവ്. ചെലവ് ചുരുക്കലിന് ആളുകൾ നിറയുന്നതാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.