ലോകകപ്പ് ഫുട്ബോൾ, എവരി ബ്യൂട്ടിഫുൾ ഗെയിമിൽ പങ്കെടുക്കുന്ന ഒരു വിജയിക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ് ലഭിക്കും

  1. Home
  2. Global Malayali

ലോകകപ്പ് ഫുട്ബോൾ, എവരി ബ്യൂട്ടിഫുൾ ഗെയിമിൽ പങ്കെടുക്കുന്ന ഒരു വിജയിക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ് ലഭിക്കും

fifa


ലോകകപ്പ് ഫുട്ബോൾ ആരാധകർക്ക് വീണ്ടും ഭാഗ്യം പരീക്ഷിക്കാം. ഇത്തവണ എവരി ബ്യൂട്ടിഫുൾ ഗെയിമിൽ പങ്കെടുക്കുന്ന ഒരു വിജയിക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ് ലഭിക്കും. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി ലോകകപ്പ് മത്സരം ആസ്വദിക്കാൻ ഫുട്ബോൾ ആരാധകരിൽ ഒരാൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണിത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ 64 മത്സരങ്ങളാണ് 8 വേദികളിലായി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്:  https://www.qatar2022.qa/en/every-beautiful-game-competition.