മുസന്ദത്ത് പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു

  1. Home
  2. Global Malayali

മുസന്ദത്ത് പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു

.


മുസന്ദത്തിലെ ദിബ്ബയിലെ പർവതപ്രദേശത്ത് പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു. വിദൂര പർവതപ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഖനനത്തിനിടെ പാറയിടിഞ്ഞു വീഴുകയായിരുന്നു.

മുസന്ദം ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാരമേറിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു സ്ഥലത്ത് ജോലികൾ നടത്തിയിരുന്നത്. പാറയിടിച്ചിലിൽ ഉപരണങ്ങളും തകർന്നു. അസേമയം, മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.