പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

  1. Home
  2. Global Malayali

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

h


ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെഡിഡിബി കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: യശോധ. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാളെ കുവൈത്തിൽ നിന്നും നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.