സലാലയിൽ ബലിപെരുന്നാൾ നമസ്‌കാരങ്ങൾക്ക് പ്രവാസി കൂട്ടായ്മകൾ വിപുലമായ സൗകര്യങ്ങളൊരുക്കി
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ സലാലയിൽ വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്‌ഗാഹുകളും പ്രത്യേക പെരുന്നാൾ നമസ്‌കാരങ്ങളും ഒരുക്കി. സലാലയിലെ മുഴുവൻ ഔഖാഫ് പള്ളികളിലും രാവിലെ 6.35-നാണ് നമസ്‌കാരം ആരംഭിക്കുകയെന്ന് മതകാര്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പുറമെ മലയാളി കൂട്ടായ്മകൾ വ്യത്യസ്ത സമയങ്ങളിലാണ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന നമസ്‌കാര സമയങ്ങളും സ്ഥലങ്ങളും താഴെ നൽകുന്നു:
- ഐ.എം.ഐ സലാല: അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിൽ ഒരുക്കുന്ന ഈദ്‌ഗാഹ് രാവിലെ 6.40-ന് ആരംഭിക്കും. കെ. അഷറഫ് മൗലവി നമസ്‌കാരത്തിന് നേതൃത്വം നൽകും. വനിതകൾക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്ന് കൺവീനർ മൻസൂർ വേളം അറിയിച്ചു.
- എസ്.ഐ.സി സലാല: മസ്ജിദ് ഹിബ്‌റിൽ രാവിലെ 8 മണിക്ക് നമസ്‌കാരം ആരംഭിക്കും. അബ്‌ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ നേതൃത്വം നൽകും. കൂടാതെ, ഔഖദ് പമ്പിന് സമീപമുള്ള മസ്‌ജിദ് നൂറിൽ നടക്കുന്ന നമസ്‌കാരം രാവിലെ 7.30-നായിരിക്കുമെന്ന് റയീസ് ശിവപുരം അറിയിച്ചു.
- ഐ.സി.എഫ് സലാല: നാല് പള്ളികളിലാണ് ഐ.സി.എഫ് നമസ്‌കാര സൗകര്യം ഒരുക്കുന്നത്. സെന്ററിലെ മസ്‌ജിദ് ബാഅലവി പള്ളിയിൽ രാവിലെ 7.15-ന് ആരംഭിക്കുന്ന പ്രാർത്ഥനകൾക്ക് അബ്‌ദുന്നാസർ ലത്വീഫി നേതൃത്വം നൽകും. രാവിലെ 7 മണിക്ക് അൽവാദി ഹഫീള് അൽ ദ്വീപ് മസ്‌ജിദിലും, 7.30-ന് സാദ മസ്ജിദ് റൗളയിലും, 7.30-ന് തന്നെ ശാബിയത്ത് ത്വാരീഖിബ്നു സിയാദ് മസ്‌ജിദിലും നമസ്‌കാരം നടക്കുമെന്ന് സാജിദ് അറിയിച്ചു.
- ഇന്ത്യൻ ഇസ്‌ലാഹി സെന്റർ: ഇത്തിഹാദ് ക്ലബ്ബ് മൈതാനിയിൽ രാവിലെ 6.20-ന് ഈദ്‌ഗാഹ് ആരംഭിക്കും. ഡാനിഷ് മദനി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് റസാഖ് വടകര അറിയിച്ചു.
