ഒമാനിൽ ഫ്ലാറ്റിന്റെ ടെറസിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

  1. Home
  2. Global Malayali

ഒമാനിൽ ഫ്ലാറ്റിന്റെ ടെറസിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

oman


മസ്‌കത്തിലെ അൽ ഖുവൈറിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ഹലോ നഗർ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസിൽ വ്യായാമം ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണായിരുന്നു അപകടം. ബിഷാറയിൽ സർവീസ് എൻജിനീയറായിരുന്ന അദ്ദേഹം 1990 മുതൽ ഒമാനിൽ പ്രവാസിയാണ്.

റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. നിലവിൽ മസ്‌കത്ത് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് തിരുവില്വാമല ഐവർ മഠത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ലത കുമാരൻ നായരാണ് ഭാര്യ. മക്കൾ: രാഹുൽ ശ്രീധരൻ, രോഹിത് ശ്രീധരൻ.