പ്രവാസികൾക്ക് പരാതികൾ ഇനി ഓൺലൈനായി നൽകാം; വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
പ്രവാസി മലയാളികൾക്കും അവരുടെ ആശ്രിതർക്കും പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെയും ഉദ്ഘാടനം വി. ഡി. സതീശൻ നിർവഹിച്ചു.
കേരളീയരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായാണ് 2015-ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് പ്രകാരം കമ്മീഷൻ രൂപീകരിച്ചത്.
പുതിയ വെബ്‌സൈറ്റ് (https://nricommission.kerala.gov.in/) നിലവിൽ വന്നതോടെ പ്രവാസികൾക്ക് കമ്മീഷനുമായി ബന്ധപ്പെടാനും പരാതികൾ സമർപ്പിച്ച് പരിഹാരം കാണാനും സൗകര്യമൊരുങ്ങും.
