സൗദിയിൽ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ പ്രവാസികളുടെ സ്‌പോൺസർഷിപ്പും സ്വയമേവ മാറുമെന്ന് മന്ത്രാലയം

  1. Home
  2. Global Malayali

സൗദിയിൽ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ പ്രവാസികളുടെ സ്‌പോൺസർഷിപ്പും സ്വയമേവ മാറുമെന്ന് മന്ത്രാലയം

saudi


സൗദി അറേബ്യയിൽ ഒരേ വാണിജ്യ രജിസ്‌ട്രേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പും സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ സ്ഥാപനം പൂർത്തിയാക്കുന്നതിന് തൊഴിൽകാര്യ ഓഫീസിലെത്തിയ ശേഷം മുൻ ഉടമയുടെ ഫയൽ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കണം. അതിന് ശേഷം പുതിയ ഉടമക്കായി ഫയൽ തുറക്കുന്ന നടപടികൾ കൂടി  പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം ജോലിയുടെ പേരിൽ തൊഴിലുടമയുടെ മേൽ ചുമത്തുന്ന സർക്കാർ ഫീസുകളൊന്നും തൊഴിലാളി വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.