ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ ഫാൻസ് ഫെസ്റ്റിവൽ ആരംഭിച്ചു

  1. Home
  2. Global Malayali

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ ഫാൻസ് ഫെസ്റ്റിവൽ ആരംഭിച്ചു

oman


ലോകകപ്പ് ഫുട്‌ബോൾ ആരവങ്ങൾക്ക് ആവേശം പകർന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ ഫാൻസ് ഫെസ്റ്റിവലിന് തുടക്കമായി. 
അടുത്തമാസം18 വരെ നീണ്ടുനിൽക്കുന്ന ഫാൻസ് ഫെസ്റ്റിവലിൽ വൈവിധ്യങ്ങളായ പരിപാടികളാണ് ആരാധകർക്കും വിനോദ സഞ്ചാരികൾക്കുമായി അധികൃതർ ഒരുക്കിയിട്ടുള്ളത്. ഒ.സി.ഇ.സിയുടെ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. 

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്ബോൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവച്ചിട്ടുള്ളത്. ഫെസ്റ്റിവലിൻറെ ഭാഗമായുള്ള വൈവിധ്യമാർന്ന ഇന്ററാക്ടീവ് ഗെയിമുകൾ, ഫുട്‌ബോൾ മത്സരങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണപാനീയ ഔട്ട്ലെറ്റുകൾ കുട്ടികളേയും മുതിർന്നവരേയും ആകർഷിക്കുന്നതാണ്. പ്രവേശന ഫീസായി രണ്ട് റിയാലാണ് ഈടാക്കുന്നത്.