ലോകകപ്പ്; ഫോട്ടോ പോസ്റ്റിട്ടാൽ സമ്മാനം അക്കൗണ്ടിൽ ലഭിക്കും

  1. Home
  2. Global Malayali

ലോകകപ്പ്; ഫോട്ടോ പോസ്റ്റിട്ടാൽ സമ്മാനം അക്കൗണ്ടിൽ ലഭിക്കും

FIFA


ലോകകപ്പിന് എത്തുന്നവർക്ക് ഖത്തറിലെ അനുഭവങ്ങൾ ചിത്രങ്ങളും വിഡിയോകളും സഹിതം  സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1 ലക്ഷം ഡോളർ വരെ സമ്മാനവും ആഡംബര ഹോട്ടലിൽ താമസവും ഖത്തർ എയർവേയ്സിന്റെ വിമാന ടിക്കറ്റും ലഭിക്കും.

ഖത്തർ ടൂറിസവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ചേർന്നാണ് മത്സരം നടത്തുന്നത്. അവിസ്മരണീയമായ അനുഭവങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ @ visitQatar, #UltimateQatarExperience എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കണം. ഡിസംബർ 2 വരെയാണ് സമയപരിധി. ജേതാക്കളെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിക്കും. അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ സമ്മാനം കൈപ്പറ്റണം.