പാർക്കിങ് തടയുന്നതിനായി കെട്ടിടത്തോട് ചേർന്നുള്ള പൊതു സ്ഥലം അടച്ചിട്ടാൽ പിഴയിടാക്കാൻ ജിദ്ദ മുൻസിപ്പാലിറ്റി

  1. Home
  2. Global Malayali

പാർക്കിങ് തടയുന്നതിനായി കെട്ടിടത്തോട് ചേർന്നുള്ള പൊതു സ്ഥലം അടച്ചിട്ടാൽ പിഴയിടാക്കാൻ ജിദ്ദ മുൻസിപ്പാലിറ്റി

saudi


പാർക്കിങ് തടയുന്നതിനായി കെട്ടിടത്തോട് ചേർന്നുള്ള പൊതു  സ്ഥലം അടച്ചിടാൻ വീട്ടുടമകൾക്ക് അവകാശമില്ലെന്ന് ജിദ്ദ മുൻസിപ്പാലിറ്റി. നിയമം ലംഘിച്ചാൽ 3,000 റിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി.

പൊതു സ്ഥലം ഉപയോഗിക്കുന്നത് പൊതു അവകാശമാണെന്നും അതിന്റെ ഉടമസ്ഥാവകാശം വീട്ടുകാർക്ക് ഉള്ളതല്ലെന്നും കെട്ടിടത്തോട് ചേർന്നുള്ള സ്ഥലം അടച്ചിടാൻ വീട്ടുടമകൾക്ക് അവകാശമില്ലെന്നും ജിദ്ദ നഗരസഭ വക്താവ് പറഞ്ഞു.

മുനിസിപ്പൽ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടികയിലെ ആർട്ടിക്കിൾ 3/39  ലംഘിക്കുന്നവർക്കെതിരെ  നിയമ നടപടി സ്വീകരിക്കും. പിഴ അടയ്ക്കുന്നതിനു പുറമേ സ്ഥാപിച്ചിട്ടുള്ള തടസ്സങ്ങൾ നീക്കി നിയമലംഘനം പരിഹരിക്കേണ്ടതുണ്ട്.