യുഎഇയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി

  1. Home
  2. Global Malayali

യുഎഇയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി

FLIGHT


 

പശ്ചിമേഷ്യയിലെ സംഘർഷം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാർക്കു ദുരിതമാകുന്നു.ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങി യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങൾ പിടിക്കേണ്ട മലയാളി യാത്രക്കാരെയാണ് സമയമാറ്റം പ്രതികൂലമായി ബാധിക്കുന്നത്. സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമസുരക്ഷാ മുന്നറിയിപ്പുകൾ പതിവായതാണു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചത്.

യുഎഇ വിമാനത്താവളങ്ങളിൽനിന്നുള്ള ഏതാനും സർവീസുകളിൽ ഇന്നും മാറ്റങ്ങളുണ്ട്. എയർ അറേബ്യയുടെ ചില ഗൾഫ് സർവീസുകൾ റദ്ദാക്കി. സ്പൈസ് ജെറ്റിന്റെ മുംബൈ, പുണെ, അമൃത്‌സർ സർവീസുകൾ വൈകി.

കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള സ്പൈസ് ജെറ്റ് സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയതും മണിക്കൂറുകളോളം വൈകിയതും യാത്രികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനിടെ ബ്രിട്ടിഷ് എയർവേയ്സ്, എയർ കാനഡ, കെഎൽഎം, ഫിൻഎയർ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, കാതെ പസിഫിക് തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികളും മധ്യപൂർവദേശത്തെ ചില സർവീസുകൾ റദ്ദാക്കുന്നതു തുടരുകയാണ്.