മുന്നേറ്റം തുടർന്ന് യുഎഇ പാസ്‌പോർട്ട്, 179 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ വേണ്ട

  1. Home
  2. Global Malayali

മുന്നേറ്റം തുടർന്ന് യുഎഇ പാസ്‌പോർട്ട്, 179 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ വേണ്ട

s


ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ പാസ്‌പോർട്ട് മുന്നേറുന്നു. ആഗോള സാമ്പത്തിക കൺസൾട്ടൻസിയായ ആർട്ടൺ കാപിറ്റലിൻറെ പാസ്‌പോർട്ട്‌സ് സൂചികയിലാണ് യുഎഇ പാസ്‌പോർട്ട് ശക്തമായ സ്ഥാനം നേടിയത്.

യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് 179 രാജ്യങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ, തായ്ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് ഓൺ അറൈവൽ വിസ ലഭിക്കും. 132 രാജ്യങ്ങളിലേക്ക് യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശിക്കാം. 47 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭിക്കും. ലോകത്തിലെ 19 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ യുഎഇ പാസ്‌പോർട്ടിൽ പ്രവേശനത്തിന് വിസ വേണമെന്ന വ്യവസ്ഥ വച്ചിട്ടുള്ളത്.

അതേസമയം യുഎഇ പാസ്‌പോർട്ടുമായി ജപ്പാനിലേക്ക് പോകുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും. തൊഴിൽ, വിനോദ ആവശ്യങ്ങൾക്കായി പോകുന്നവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ചികിത്സയ്ക്കും വിനോദത്തിനുമായി തായ്ലാൻഡിലേക്ക് പോകുന്നവർക്ക് ഓൺലൈൻ വഴി പ്രവേശന കാർഡ് ലഭിക്കും. യാത്രയുടെ മൂന്ന് ദിവസം മുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ മതിയാകും.