ഹജ് തീർഥാടകർക്ക് സമഗ്ര സുരക്ഷയുമായി ഫൂഡ് അതോറിറ്റി; ഹജ്ജിന് പെർമിറ്റ് നിർബന്ധം

  1. Home
  2. Global Malayali

ഹജ് തീർഥാടകർക്ക് സമഗ്ര സുരക്ഷയുമായി ഫൂഡ് അതോറിറ്റി; ഹജ്ജിന് പെർമിറ്റ് നിർബന്ധം

hajj


ഹജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ സമഗ്ര പദ്ധതിയുമായി സൗദി ഫൂഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഹജ് വേളയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാത്ത വിധം അതീവ ജാഗ്രതയോടെയുള്ള പരിശോധനകളാണ് അതോറിറ്റി നടപ്പിലാക്കുന്നത്. കര, കടൽ, വ്യോമ മേഖലകളിലെ പ്രവേശന കവാടങ്ങളിലും അതോറിറ്റിയുടെ സാങ്കേതിക സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ഏതാനും മാസങ്ങൾക്കിടെ ഭക്ഷണ-മരുന്ന് നിർമാണ ശാലകളിലും വെയർഹൗസുകളിലുമായി 1,400ലേറെ പരിശോധനകൾ അതോറിറ്റി പൂർത്തിയാക്കി. സപ്ലൈ ചെയ്നുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു ഈ നീക്കം. മക്ക, മദീന മുനിസിപ്പാലിറ്റികൾ, ടൂറിസം മന്ത്രാലയം, പബ്ലിക് ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ച് ഫാക്ടറി തൊഴിലാളികൾക്കും കേറ്ററിങ് ജീവനക്കാർക്കും പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും നൽകിവരുന്നു. സർക്കാർ സംവിധാനങ്ങളുടെ പൂർണ സഹകരണത്തോടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനമാണ് തീർഥാടകർക്കായി ഒരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ഹജ് വേളയിൽ ക്രൗഡ് മാനേജ്‌മെന്റിലും സുരക്ഷയിലും സൗദി അറേബ്യയുടെ ആഗോള നേതൃത്വം ഉറപ്പിക്കുന്നതാണ് ഈ നീക്കങ്ങൾ.