ഷാർജയിലെ സൗജന്യ പാർക്കിങ് അവസാനിച്ചു

  1. Home
  2. Global Malayali

ഷാർജയിലെ സൗജന്യ പാർക്കിങ് അവസാനിച്ചു

car parking


യുഎഇയിൽ കനത്ത മഴയെത്തുടർന്ന് ഷാർജ നഗരസഭ പ്രഖ്യാപിച്ച സൗജന്യ പാർക്കിങ് കാലാവധി അവസാനിച്ചു. ഇന്നു മുതൽ നഗരത്തിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും പഴയ ചാർജ് ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് ജനങ്ങൾക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കിയത്. ഈ ആനുകൂല്യം ഇന്നലെ അർധരാത്രിയോടെ അവസാനിച്ചതായും വ്യക്തമാക്കി. ഇന്നു മുതൽ പാർക്കിങ് ഇൻസ്പെക്ടർമാരുടെ പരിശോധന പുനരാരംഭിക്കും. നിശ്ചിത ഫീസ് അടയ്ക്കാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

5566 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, ShjMun ആപ് വഴിയോ പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. മഴക്കെടുതി മൂലം ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ ഉള്ളതിനാൽ, പാർക്കിങ് മേഖലകളിൽ വാഹനം നിർത്തുമ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. തകരാറിലായ പാർക്കിങ് മെഷീനുകൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.