സൗദിയിൽ ഗ്യാസ്, ഡീസൽ വില കൂട്ടി; ഡീസലിന് കൂടിയത് 7.8 ശതമാനം
സൗദി അറേബ്യയിൽ ഗ്യാസ്, ഡീസൽ വിലകളിൽ വർധന. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വിലയെന്ന് കേന്ദ്ര ഗ്യാസ് ഏജൻസിയായ ഗ്യാസ്കോ അറിയിച്ചു. വാറ്റ് ഉൾപ്പെടെയുള്ള മുഴുവൻ നികുതികളും ഉൾപ്പെടെയാണ് പുതിയ വില.
ഡീസൽ വിലയിൽ 7.8 ശതമാനം വർധന വരുത്തിയതായി ദേശീയ എണ്ണ കമ്പനിയായ അരാംകോയും പ്രഖ്യാപിച്ചു. ഇതോടെ സൗദിയിൽ ഡീസൽ വില ലിറ്ററിന് 1.79 റിയാലായി. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസൽ വില പിന്നീട് ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു.