ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ ഈ ഒറ്റ വിസയിലൂടെ സാധിക്കും

  1. Home
  2. Global Malayali

ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ ഈ ഒറ്റ വിസയിലൂടെ സാധിക്കും

FLIGHT


 

ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വീസയിൽ യാത്ര ചെയ്യാവുന്ന ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരു വീസ മതി. യൂറോപ്പിലെ ഷെങ്കൻ വീസയ്ക്ക് സമാനമായ പദ്ധതിയാണിത്.2023 ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാരും തുടർന്ന് ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വീസ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെങ്കിലും നിരക്ക്, കാലാവധി, അപേക്ഷാ രീതി, ആരംഭ തീയതി എന്നിവ പ്രഖ്യാപിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിനൊപ്പം മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.