യുഎഇയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്
യുഎഇയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(ബുധൻ) വ്യാപാരം ആരംഭിച്ചപ്പോൾ വില കുറഞ്ഞത് ആഭരണ പ്രേമികൾക്കും നിക്ഷേപകർക്കും വീണ്ടും അനുകൂല അവസരമൊരുക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ദുബായിൽ സ്വർണവില താഴേക്ക് പോകുന്നത്. കഴിഞ്ഞ മാസത്തെ റെക്കോർഡ് നിരക്കുകളിൽ നിന്നുള്ള വലിയൊരു തിരുത്തലാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്.ഇന്നലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 485.25 ദിർഹമായിരുന്നത് ഇന്ന് രാവിലെ 481.50 ദിർഹമായി കുറഞ്ഞു. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 3.75 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇരുപത്തിരണ്ട് കാരറ്റ് സ്വർണം ഗ്രാമിന് 449.25 ദിർഹത്തിൽ നിന്ന് 3.25 ദിർഹം കുറഞ്ഞ് 446 ദിർഹത്തിലെത്തി.
