ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്
ദുബായിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹം ആയി ഉയർന്നു. ഞായറാഴ്ച ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 457 ദിർഹമായിട്ടാണ് വർധിച്ചത്. ഞായറാഴ്ച 452.25 ദിർഹം ആയിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണവില 500 ദിർഹം കടന്നിരുന്നെങ്കിലും നിലവിലെ നിരക്ക് ജൂലൈ മാസത്തിലെ സർവ്വകാല റെക്കോർഡിൽ നിന്നും നേരിയ തോതിൽ താഴെയാണ്.
