കയറ്റുമതിക്ക് ബദൽ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ

  1. Home
  2. Global Malayali

കയറ്റുമതിക്ക് ബദൽ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ

hormus


 

ഹോർമുസ് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കയറ്റുമതിക്ക് യുഎഇ ബദൽ മാർഗം തുറന്നതായി വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. യുഎഇയുടെ കിഴക്കൻ തുറമുഖത്തെ ശക്തിപ്പെടുത്തി കയറ്റുമതി സജീവമാക്കാനാണു ശ്രമം.ഇതിനിടെ, കയറ്റുമതി വിതരണശൃംഖല ശക്തമാക്കാൻ കൂടുതൽ കപ്പലുകൾ വാങ്ങാൻ കുവൈത്ത് പെട്രോളിയം കോർപറേഷൻ തീരുമാനിച്ചു. പൈപ്പ് ലൈൻ വഴി അസംസ്കൃത എണ്ണ വിതരണത്തിനും ആലോചിക്കുന്നുണ്ട്. അയൽ രാജ്യങ്ങളിലേക്ക് പൈപ്പ് ലൈൻ വഴി ക്രൂഡ് എത്തിക്കാനും അവിടെ സംഭരണശാലകൾ നിർമിച്ച് എണ്ണ സുക്ഷിക്കാനുമാണു പദ്ധതി.

ഈ മാസത്തെ ക്രൂഡ് കയറ്റുമതിയുമായി ബന്ധപ്പെട്ടു ഖത്തർ എനർജി ടെൻഡർ ക്ഷണിച്ചു. കപ്പലിൽ എണ്ണ കയറ്റുന്നതുവരെയുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു ഫ്രീ ഓൺ ബോർഡ് പ്രകാരമാണ് ഖത്തർ എനർജി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കപ്പലിന്റെ മടക്ക യാത്രയിലെ സുരക്ഷ വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണ്.

ഖത്തറിന്റെ അൽ ഷഹീൻ ടെർമിനലിൽ എത്തുന്ന കപ്പലുകളിൽ ഇന്ധനം നിറച്ചു നൽകും. അതിനിടെ, ഇറാന്റെ ഭീഷണി വകവയ്ക്കാതെ ദക്ഷിണ കൊറിയ, പ്രത്യേക ദൗത്യ സംഘത്തെ ഹോർമുസ് കടലിടുക്കിലെ സ്ഥിതി പരിശോധിക്കാൻ നിയോഗിച്ചു.