ഹജ്: ഹാജിമാർക്ക് നിർദേശങ്ങൾ കേട്ടറിയാൻ ഓഡിയോ ലൈബ്രറി

  1. Home
  2. Global Malayali

ഹജ്: ഹാജിമാർക്ക് നിർദേശങ്ങൾ കേട്ടറിയാൻ ഓഡിയോ ലൈബ്രറി

HAJJ


ഹജ് കർമങ്ങളും നിർദേശങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ വിപുലമായ ഓഡിയോ ലൈബ്രറി സംവിധാനവുമായി ഇന്ത്യൻ ഹജ് മിഷൻ. ഹജുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മാർഗനിർദേശങ്ങളും യാത്രാ വിവരങ്ങളും ലളിതമായ ഓഡിയോ രൂപത്തിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.വായിച്ചു മനസിലാക്കുന്നതിനേക്കാൾ എളുപ്പത്തിൽ തീർഥാടകർക്ക് കാര്യങ്ങൾ കേട്ടു പഠിക്കാൻ ഈ പുതിയ മാർഗം ഏറെ സഹായകരമാകും. ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് ഓഡിയോ പ്ലേലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. തീർഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, താമസ-യാത്രാ വിവരങ്ങൾ, ആരോഗ്യ നിർദേശങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തി. യാത്ര കൂടുതൽ സുഗമമാക്കാനും പ്ലേലിസ്റ്റ് പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് ഹജ് മിഷൻ തീർഥാടകരെ ഓർമപ്പെടുത്തി.