മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഇനി ഉംറ തീർഥാടകർക്കും ഉപയോഗിക്കാം

  1. Home
  2. Global Malayali

മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഇനി ഉംറ തീർഥാടകർക്കും ഉപയോഗിക്കാം

harmain train


മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഇനി ഉംറ തീർഥാടകർക്കും ഉപയോഗിക്കാം. മണിക്കൂറിൽ 300 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഹറമൈൻ ട്രെയിനിലൂടെ തീർഥാടകർക്ക് 2.20 മണിക്കൂർ കൊണ്ട് മക്കയിൽനിന്ന് മദീനയിലും തിരിച്ചുമെത്താം. 

400 പേർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ 40 മുതൽ 150 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ ഉംറയ്ക്ക് എത്തുന്ന തീർഥാടകർ ബസിലാണ് മദീനയിലേക്കു പോയിരുന്നത്. 

ഉംറ വീസാ നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ പുതിയ സേവനം തീർഥാടകർക്ക് എളുപ്പത്തിൽ യാത്രയൊരുക്കും.