യുഎഇയിൽ ചൂട് കനക്കും; താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്
യുഎഇയിൽ ഇന്ന് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും നാളെ രാവിലെയും തീരദേശ, ആഭ്യന്തര മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത.അന്തരീക്ഷം പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. ചിലയിടങ്ങളിൽ ഉച്ചയോടെ മഴമേഘങ്ങൾ ശക്തമായേക്കാം. ആഭ്യന്തര മേഖലകളിൽ ഉയർന്ന താപനില 41 മുതൽ 45 ഡിഗ്രി വരെയും കുറഞ്ഞ താപനില 26 മുതൽ 30 ഡിഗ്രി വരെയുമായിരിക്കും. തീരദേശങ്ങളിലും ദ്വീപുകളിലും ഉയർന്ന താപനില 38 മുതൽ 42 ഡിഗ്രി വരെയും മലയോര മേഖലകളിൽ 30 മുതൽ 35 ഡിഗ്രി വരെയുമായിരിക്കും രേഖപ്പെടുത്തുക.
