യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ

  1. Home
  2. Global Malayali

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ

kuwait rain


 

കടുത്ത വേനൽച്ചൂടിന് ആശ്വാസമേകി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. കനത്ത മഴയെത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്ത് ഓറഞ്ച്, യെല്ലോ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.അൽ ഐൻ, സലാമ, ബത്തീൻ തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. അൽ ഐനിലെ വിവിധയിടങ്ങളിലും ജബൽ ഹഫീത്, ഗ്രീൻ മുബസ്സറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മികച്ച മഴ രേഖപ്പെടുത്തി. അൽ ഐൻ-ദുബായ് റോഡിൽ അൽ ഹായറിന് സമീപം ശക്തമായ കാറ്റോടുകൂടിയാണ് മഴ പെയ്തത്. വേനൽമഴ ആസ്വദിക്കാൻ കുട്ടികളടക്കം നിരത്തിലിറങ്ങിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദമാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. വരും ദിവസങ്ങളിലും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.