ഹിജ്റ പുതുവർഷം: അബുദാബിയിൽ തിങ്കളാഴ്ച സൗജന്യ പാർക്കിങ്ങും ടോൾ ഇളവും
ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ഈ മാസം15ന്(തിങ്കൾ) അബുദാബിയിലെ 'ദർബ്' ടോൾ ഗേറ്റുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ ടോൾ ഗേറ്റുകൾക്കും ഈ ഇളവ് ബാധകമല്ല.അൽ ഖുറം, ഗന്തൂത്ത് എന്നീ ടോൾ ഗേറ്റുകൾ സാധാരണപോലെ 24 മണിക്കൂറും പ്രവർത്തിക്കുകയും ടോൾ ഈടാക്കുകയും ചെയ്യും. സാസ് അൽ നഖൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത്ത് എന്നീ ഗേറ്റുകളിലാണ് ടോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. 16 മുതൽ സാധാരണ നിലയിൽ ടോൾ പിരിവ് പുനരാരംഭിക്കും.
