ദുബായിൽ ആശുപത്രികളിൽ ഇനി ‘സ്മാർട് പാർക്കിങ് മാനേജ്‌മെന്റ്

  1. Home
  2. Global Malayali

ദുബായിൽ ആശുപത്രികളിൽ ഇനി ‘സ്മാർട് പാർക്കിങ് മാനേജ്‌മെന്റ്

s


 

ദുബായ് ഹെൽത്തിന് കീഴിലുള്ള ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്കും സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ അത്യാധുനിക സ്മാർട് പാർക്കിങ് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. പ്രമുഖ പാർക്കിങ് സേവന ദാതാക്കളായ പാർക്കിൻ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിന് റാഷിദ് ആശുപത്രിയിൽ ഈ മാസം 21 മുതൽ തുടക്കമായി.രോഗികൾക്കും കുടുംബാംഗങ്ങൾക്കും മെച്ചപ്പെട്ട പാർക്കിങ് സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം, ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയുമാണ് രോഗികളുടെയും സന്ദർശകരുടെയും നിർദേശങ്ങൾ പരിഗണിച്ച് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ആശുപത്രി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന രോഗികൾക്ക് സന്ദർശന സമയമത്രയും പാർക്കിങ് സൗജന്യമായിരിക്കും. അത്യാഹിത വിഭാഗത്തിൽ എത്തുന്നവർ, ഒപി പരിശോധനകൾ, ലാബ് സന്ദർശനം, മറ്റ് തുടർച്ചയായ ചികിത്സകൾ എന്നിവയ്‌ക്കായി എത്തുന്ന രോഗികൾക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാൻ എത്തുന്നവർക്ക് പ്രതിദിനം ഒരു തവണ മൂന്ന് മണിക്കൂർ വരെ സൗജന്യ പാർക്കിങ് അനുവദിക്കും. ആശുപത്രി റിസപ്ഷനിൽ രോഗിയുടെ വിവരങ്ങൾ നൽകി ഇത് രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, അഡ്മിറ്റായ രോഗികൾക്കൊപ്പം എത്തുന്ന രണ്ട് സഹായികൾക്ക് 24 മണിക്കൂർ വരെ പാർക്കിങ് തികച്ചും സൗജന്യമായിരിക്കും. ആവശ്യമെങ്കിൽ ഇതിന്റെ കാലാവധി നീട്ടി നൽകുകയും ചെയ്യും.