ഹൗസ് ഓഫ് ആർട്സ് വാർഷികാഘോഷം ശനിയാഴ്ച അജ്മാനിൽ

  1. Home
  2. Global Malayali

ഹൗസ് ഓഫ് ആർട്സ് വാർഷികാഘോഷം ശനിയാഴ്ച അജ്മാനിൽ

house of arts


ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കലാപഠന കേന്ദ്രമായ ഹൗസ് ഓഫ് ആർട്സ് മ്യൂസിക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 24-ാമത് വാർഷികാഘോഷങ്ങൾ മെയ് 30 ശനിയാഴ്ച നടക്കും. അജ്മാൻ ജർഫിലുള്ള ഹാബിറ്റാറ്റ് സ്കൂളിൽ വൈകുന്നേരം 5:30 നാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും റേഡിയോ കേരളം 1476 എ.എം സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ കുഴുർ വിൽസൺ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാല് മണിക്കൂർ നീളുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് അരങ്ങേറുന്നത്. ശാസ്ത്രീയ നൃത്തങ്ങൾ, പാശ്ചാത്യ നൃത്തങ്ങൾ, ചലച്ചിത്ര നൃത്തങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും. ഇതോടൊപ്പം വോക്കൽ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, പെർക്കഷൻ പെർഫോമൻസുകളും വേദിയിൽ അവതരിപ്പിക്കപ്പെടും.

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും യു.എ.ഇയിലെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ മേളയുടെ ലക്ഷ്യം. കഴിഞ്ഞ 2002 മുതൽ ഷാർജ അൽ മജാസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കലാകാരന്മാർ എന്നിവരുൾപ്പെടെ വിപുലമായ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഏവരെയും ഈ വാർഷികാഘോഷ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഹൗസ് ഓഫ് ആർട്സ് മാനേജർ ഷാജി ജോർജ് അറിയിച്ചു.