റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ സുരക്ഷാ സേന തടഞ്ഞു നശിപ്പിച്ചു
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സുരക്ഷാ സേന തടഞ്ഞു നശിപ്പിച്ചു. മിസൈൽ വ്യോമപാതയിൽ വെച്ച് തകർത്തതിനെ തുടർന്ന് താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ വീണ് നഗരത്തിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രദേശത്തെ ഒരു കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ നടപ്പിലാക്കാറുള്ള മുൻകരുതൽ പ്രോട്ടോക്കോളുകളും രക്ഷാപ്രവർത്തന നടപടികളും സ്ഥലത്ത് കൃത്യമായി പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
