പ്രവാസികളുടെ മക്കൾക്ക് എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് കൂടുതൽ സമയം അനുവദിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
കോളജ് പ്രവേശന ആവശ്യങ്ങൾക്കായി പ്രവാസികളുടെ മക്കൾക്ക് അടിയന്തരമായി എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ അടിയന്തര സേവനം ആവശ്യമുള്ളവർക്ക് കോൺസുലേറ്റിന്റെ ഗേറ്റ് നമ്പർ ഒന്നിൽ നേരിട്ടെത്താം.
ഈ മാസം 31-നകം സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കാണ് ഈ അടിയന്തര സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വഴി പൂർത്തിയാക്കിയ അപേക്ഷാ ഫോം, തൊഴിൽ സ്ഥാപനത്തിൽ നിന്നുള്ള എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ് എന്നിവയുമായാണ് അപേക്ഷകർ എത്തേണ്ടതെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.
