വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു, പ്രവാസി ഇന്ത്യക്കാരന് സൗദിയിൽ ദാരുണാന്ത്യം

  1. Home
  2. Global Malayali

വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു, പ്രവാസി ഇന്ത്യക്കാരന് സൗദിയിൽ ദാരുണാന്ത്യം

.


സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തമിഴ്‌നാട്, കൂടല്ലൂർ സ്വദേശി അമ്മൻകോവിൽ സ്ട്രീറ്റിൽ രാജമുരുകൻ പക്കിരിസ്വാമിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിതാവ്: പക്കിരിസ്വാമി, മാതാവ്: മീര. ശകുന്തളാ ദേവിയാണ് ഭാര്യ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.