ജിദ്ദ, മദീന സർവീസുകൾ പുനരാരംഭിക്കാൻ ഇൻഡിഗോ; ആകാശ എയർ നിയന്ത്രണം ജനുവരി വരെ നീട്ടി

  1. Home
  2. Global Malayali

ജിദ്ദ, മദീന സർവീസുകൾ പുനരാരംഭിക്കാൻ ഇൻഡിഗോ; ആകാശ എയർ നിയന്ത്രണം ജനുവരി വരെ നീട്ടി

akasha air


സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോയും ആകാശ എയറും സർവീസുകളിൽ പ്രധാന മാറ്റങ്ങൾ വരുത്തി. ഇൻഡിഗോ ജിദ്ദയിലേക്കും മദീനയിലേക്കും തിരഞ്ഞെടുത്ത ചില സർവീസുകൾ വീണ്ടും തുടങ്ങാൻ തീരുമാനിച്ചപ്പോൾ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡിസംബർ ഏഴ് വരെ റദ്ദാക്കി.

റദ്ദാക്കിയ വിവരം യാത്രക്കാരെ ഫോൺ നമ്പറിലൂടെയും ഇ-മെയിലിലൂടെയും അറിയിക്കുന്നുണ്ടെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ സമയം ഉറപ്പുവരുത്തണമെന്നും ഇൻഡിഗോ വ്യക്തമാക്കി. അതേസമയം, നവംബർ 30 വരെ നിർത്തിവെച്ചിരുന്ന സൗദി സർവീസുകൾ റദ്ദാക്കിയ നടപടി ആകാശ എയർ ജനുവരിയിലേക്ക് നീട്ടി. പുതിയ തീരുമാനപ്രകാരം ജിദ്ദയിലേക്കുള്ള സർവീസുകൾ 2027 ജനുവരി 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ ജനുവരി 31 വരെയും ഉണ്ടായിരിക്കില്ല.

യാത്ര മുടങ്ങിയവർക്ക് മുഴുവൻ തുകയും ഏഴ് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതിനോ അധിക നിരക്കുകളില്ലാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനോ സൗകര്യമൊരുക്കിയിട്ടുണ്ട്. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ പണം തിരികെ ലഭിക്കാനും തീയതി മാറ്റാനും അതത് ഏജൻസികളുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.