ഇറാനിൽ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ; കരാറിൽ ഒപ്പുവച്ചു

  1. Home
  2. Global Malayali

ഇറാനിൽ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ; കരാറിൽ ഒപ്പുവച്ചു

safrone


ഇറാനിൽ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ കരാർ ഒപ്പുവച്ചു. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാർ ആണിത്. 200 ടൺ ഇറാനിയൻ കുങ്കുമപ്പൂവ് ആണ് വാങ്ങുന്നത്. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരിയും ദോഹയിലെ ഇറാനിയൻ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാർ ഒപ്പുവച്ചത്. കരാർ പ്രകാരം ആദ്യ ഷിപ്‌മെന്റ് ഒക്ടോബറിൽ ദോഹയിലെത്തും.

കുങ്കുമപൂവ ് ഉൽപാദനത്തിൽ ആദ്യസ്ഥാനം ഇറാനും രണ്ടാംസ്ഥാനം ഇന്ത്യയ്ക്കും, മൂന്നാംസ്ഥാനം അഫ്ഗാനിസ്ഥാനുമാണ്. ആദ്യകാലം മുതലേ ഔഷധമായി ഉപയോഗിച്ചുവരുന്ന സുഗന്ധവ്യജ്ഞനമാണ് കുങ്കുമപ്പൂ. കുങ്കുമച്ചെടിയുടെ പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു കിലോഗ്രാം  കുങ്കുമപ്പൂവിന് 10000 ഡോളർ വിലയുണ്ട്. അതായത് 7 ലക്ഷം ഇന്ത്യൻ രൂപ.